Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VJJames

America

സ​ക്ക​റി​യ​യും വി.​ജെ. ജെ​യിം​സും വാ​ഷിം​ഗ്‌​ട​ൺ ലാ​ന ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ത​ല​സ്ഥാ​ന മേ​ഖ​ല​യാ​യ വാ​ഷിം​ഗ്‌​ട​ണി​ൽ ആ​ദ്യ​മാ​യി ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയു​ടെ (ലാ​ന) പ്രാ​ദേ​ശി​ക ക​ൺ​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ 27 വ​രെ ന​ട‌​ക്കും. വി​ർ​ജീ​നി​യ​യി​ലെ ലീ​ഡ്സ്ബ​ർ​ഗി​ൽ ആണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കുന്നത്.

നി​ല​വി​ലെ ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ യോ​ഹ​ന്നാന്‍റെ​യും സി​ക്ര​ട്ട​റി നി​ർ​മ​ല ജോ​സ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി, ക​ൺ​വ​ൻ​ഷ​ന്‍റെ ചെ​യ​ർ​മാ​നാ​യി എ​ഴു​ത്തു​കാ​ര​നാ​യ വേ​ണു​ഗോ​പാ​ല​ൻ കോ​ക്കോ​ട​നെ​യും ക​ൺ​വീ​ന​റാ​യി ഷി​നോ കു​ര്യ​നെ​യും നി​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി ഇ​തി​ന​കം ത​ന്നെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രാ​യ പോ​ൾ സ​ക്ക​റി​യ​യും വി. ​ജെ. ജെ​യിം​സും ക​ൺ​വ​ൻ​ഷ​ന്‍റെ വി​ശി​ഷ്‌ഠാതി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. അ​വ​രു​ടെ സാ​ന്നി​ധ്യ​വും വി​വി​ധ സാ​ഹി​ത്യ​സം​വാ​ദ​ങ്ങ​ളും ക​ൺ​വ​ൻ​ഷ​ന് കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യ മാ​നം ന​ൽ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളും കാ​ന​ഡ​യും ഉ​ൾ​പ്പെ​ടു​ന്ന വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന കേ​ര​ളീ​യ വം​ശ​ജ​രാ​യ എ​ഴു​ത്തു​കാ​രെ ഒ​രു​മി​പ്പി​ക്കു​ന്ന ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത 501(c)(3) സം​ഘ​ട​ന​യാ​ണ് ലാന.

മല​യാ​ള സാ​ഹി​ത്യ​ത്തെ ആ​ഗോ​ള​ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ, ലിം​ഗ​സ​മ​ത്വം, സ്വ​ത​ന്ത്ര​ചി​ന്ത, സാം​സ്കാ​രി​ക വ​ള​ർ​ച്ച എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

വി​വി​ധ സാ​ഹി​ത്യ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് ക​ൺ​വ​ൻ​ഷ​നി​ൽ ഒ​രു​ക്കു​ന്ന​ത്. സാ​ഹി​ത്യ​ച​ർ​ച്ച​ക​ൾ, സെ​മി​നാ​റു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, സം​വേ​ദ​നാ​ത്മ​ക സ​ദ​സ്സു​ക​ൾ തു​ട​ങ്ങി സാ​ഹി​ത്യം ക​രു​ണ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും വി​വേ​ക​വും ഉ​ള്ള വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യി​ൽ വ​ഹി​ക്കു​ന്ന പ​ങ്കി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ക​ൺ​വ​ൻ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ഇ​ത്ത​വ​ണ​ത്തെ ക​ൺ​വ​ൻ​ഷ​നി​ൽ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ര​ണ്ടാം ത​ല​മു​റ​യി​ലെ യു​വാ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. മ​ല​യാ​ള​മോ ഇം​ഗ്ലീ​ഷോ ഏ​തെ​ങ്കി​ലും ഭാ​ഷ​യി​ലാ​യാ​ലും വാ​യ​ന​യി​ലേ​ക്കും എ​ഴു​ത്തി​ലേ​ക്കും യു​വ​ത​ല​മു​റ​യെ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

യു​വാ​ക്ക​ളെ സാ​ഹി​ത്യ​വു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​നി​ത ന​ഹാ​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ ശി​ൽ​പ്പ​ശാ​ല​യും സം​ഘ​ടി​പ്പി​ക്കും.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തിന്‍റെ​യും പു​തി​യ ത​ല​മു​റ​യി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​ത്തി​ന് പു​തു​വ​ഴി​ക​ൾ തു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ലാന സ്വാ​ഗ​തം ചെ​യ്യു​ന്നു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക​ൺ​വ​ൻ​ഷ​ൻ വി​ജ​യ​ക​ര​വും ശ്ര​ദ്ധേ​യ​വു​മാ​യ ഒ​രു സാ​ഹി​ത്യ-​സാം​സ്കാ​രി​ക സം​ഗ​മ​മാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ.

ലീ​സ്ബ​ർ​ഗി​ലെ Silk Hospitality LLC Conference Hall (George Mannikkarottu Nagar), 1500 E. Market Street, Leesburg, VA 20176 ആ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ൺ​വ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ക​ൺ​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കും: വേ​ണു​ഗോ​പാ​ല​ൻ കോ​ക്കോ​ട​ൻ: +1 850 339 7104, ഷി​നോ കു​ര്യ​ൻ: +1 540 692 2300, സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ: +1 214 435 0124, നി​ർ​മ​ല ജോ​സ​ഫ്: +1 347 204 0062.

Latest News

Corehub Up